മണിക്കടവ്: സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേരള പൊലീസ് പോൾ ബ്ലഡ്, തലശ്ശേരി ജനറൽ ആശുപത്രി ബ്ലഡ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച 'ജീവദ്യുതി' രക്തദാന ക്യാമ്പ് ഉളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ. പയസ് പടിഞ്ഞാറെമുറിയിൽ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഷാജി വർഗീസ് ആമുഖ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത്, വാർഡ് അംഗം ഒ.വി.ഷാജു, പി.ടി.എ പ്രസിഡന്റ് ബിജു പരയ്ക്കാട്ട്, ഉളിക്കൽ എസ്.ഐ സുനിൽ ഈട്ടിയ്ക്കൽ, മദർ പി.ടി.എ പ്രസിഡന്റ് റീന ജോസഫ്, സ്‌കൂൾ സീനിയർ അസിസ്റ്റന്റ് പി.എ പ്രസാദ്, സ്റ്റാഫ് സെക്രട്ടറി റിജോ ചാക്കാേ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.ആർ സുധീഷ് എന്നിവർ പ്രസംഗിച്ചു.