sneha
ചിൽഡ്രൻസ് ഹോമിൽ സംഘടിപ്പിച്ച സ്‌നേഹ സംഗമം നിയമസഭ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുന്നു

തലശ്ശേരി: എരഞ്ഞോളിയിൽ പ്രവർത്തിക്കുന്ന ഗവ. ചിൽഡ്രൻസ് ഹോമിൽ സംഘടിപ്പിച്ച സ്‌നേഹ സംഗമം നിയമസഭ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞ് പഠനത്തിലൂടെ ഉന്നത വിജയം നേടണമെന്ന് സ്പീക്കർ പറഞ്ഞു. ജീവിതവിജയത്തിന് കുറുക്കുവഴികളില്ല, സ്വപ്നങ്ങൾ കാണാനും യാഥാർത്ഥ്യമാക്കാനും കഠിനാധ്വാനം ചെയ്യണമെന്നും സ്പീക്കർ പറഞ്ഞു. തലശ്ശേരി ബി.ഇ.എം.പി സ്‌കൂളിലെ പൂർവവിദ്യാർത്ഥി കൂട്ടായ്മയായ ഹാർട്ട് ബീറ്റ്സിന്റെ സഹകരണത്തോടെയാണ് സ്‌നേഹ സംഗമം നടത്തിയത്. കെ. അബ്ദുൽ റസാഖ് അദ്ധ്യക്ഷനായി. റിട്ട. എക്‌സൈസ് ജോയിന്റ് കമ്മിഷണർ പി.കെ. സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ പ്രമീള, ചിൽഡ്രൻസ് ഹോം (ബോയ്സ്) സൂപ്രണ്ട് ഒ.കെ മുഹമ്മദ് അഷ്റഫ്, പി.എം അഷ്റഫ്, നൗഫൽ കോറോത്ത് എന്നിവർ സംസാരിച്ചു. കലാപരിപാടികളും അരങ്ങേറി.