1
ശിവഗിരി മഠത്തിന്റെ കാസർകോട്ടെ ബ്രാഞ്ചായ ബങ്കളം കൂട്ടപ്പുന്ന ശ്രീനാരായണ ഗുരുമഠം ആശ്രമന്ദിരം സമർപ്പണത്തിന് ശേഷം നടന്ന മഹാസമ്മേളനം മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് .പ്രീത ഉദ്‌ഘാടനം ചെയ്യുന്നു ശിവഗിരി മഠത്തിന്റെ കാസർകോട്ടെ ബ്രാഞ്ചായ ബങ്കളം കൂട്ടപ്പുന്ന ശ്രീനാരായണ ഗുരുമഠം ആശ്രമന്ദിരം സമർപ്പണത്തിന് എത്തിയ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയെയും സംന്യാസിവര്യന്മാരെയും താലപ്പൊലിയോടെ സ്വീകരിക്കുന്നു

ബങ്കളം: ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന്റെ ബ്രാഞ്ചായ ബങ്കളം കൂട്ടുപ്പുന്ന ശ്രീനാരായണ ഗുരുമഠം ആശ്രമമന്ദിരം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നാടിന് സമർപ്പിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നും എത്തിച്ചേർന്ന ശ്രീനാരായണ ഭക്തരുടെ സാന്നിദ്ധ്യത്തിലാണ് ആശ്രമമന്ദിര സമർപ്പണ ചടങ്ങുകൾ നടന്നത്. ശിവഗിരി മഠത്തിൽ നിന്നെത്തിയ സന്ന്യാസി ശ്രേഷ്ഠന്മാരും സംബന്ധിച്ചു. പ്രാർത്ഥനയും ഗുരുപൂജയും നടത്തിയ ശേഷം സ്വാമി സച്ചിദാനന്ദയുടെ മുഖ്യകാർമ്മികത്വത്തിൽ പാലുകാച്ചൽ ചടങ്ങും നടത്തി.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പ്രാർത്ഥനാ മന്ദിരവും ട്രഷറർ സ്വാമി ശാരദാനന്ദ ഓഫീസും ഉദ്ഘാടനം ചെയ്തു. തുടർന്ന് ചേർന്ന മഹാസമ്മേളനം മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത ഉദ്‌ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാരദാനന്ദ, ബങ്കളം ജമാഅത്ത് ഖത്തീബ് ഇമാം മുഹമ്മദ് ഇർഷാദ് ഫൈസി, കാലിച്ചാനടുക്കം സെന്റ് ജോസഫ് ചർച്ച് വികാരി ഫാ. സുനീഷ് പുതുകുളങ്ങര എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. പ്രകാശൻ മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, അരുവിപ്പുറം ക്ഷേത്ര മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, കുദ്രോളി ഗോകർണ്ണനാഥ ക്ഷേത്രം വൈസ് പ്രസിഡന്റ് ഊർമ്മിള രമേഷ്, തലശ്ശേരി ജഗന്നാഥ ക്ഷേത്രം ജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ. കെ. സത്യൻ, കണ്ണൂർ ശ്രീസുന്ദരേശ്വരക്ഷേത്രം ഭക്തിസംവർദ്ധിനി യോഗം പ്രസിഡന്റ് കെ.ടി. ബാലകൃഷ്ണൻ, കോഴിക്കോട്, ശ്രീകണ്‌ഠേശ്വരം ക്ഷേത്രയോഗം ഡയറക്ടർ വിനയകുമാർ പുന്നത്ത്, സ്വാമി ആനന്ദതീർത്ഥ ട്രസ്റ്റ് ട്രഷറർ കൃഷ്ണൻ, ഗുരുധർമ്മ പ്രചരണസഭ ഉപദേശക സമിതി ചെയർമാൻ അഡ്വ. പി.കെ. മുഹമദ് ഭിലായ്, സി.പി.എം മടിക്കൈ സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി. പ്രഭാകരൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി. നാരായണൻ, മുൻ എം.എൽ.എ എം. നാരായണൻ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എ. വേലായുധൻ, ഗുരുധർമ്മപ്രചരണ സഭ ജില്ലാ പ്രസിഡന്റ് അഡ്വ. കെ.സി ശശീന്ദ്രൻ, എസ്.എൻ.ഡി.പി യോഗം ഹോസ്ദുർഗ്ഗ് യൂണിയൻ സെക്രട്ടറി പി.വി. വേണുഗോപാൽ, വെള്ളരിക്കുണ്ട് യൂണിയൻ സെക്രട്ടറി വി. വിജയരംഗൻ, യോഗം ഡയറക്ടർ സി. നാരായണൻ എന്നിവർ പ്രസംഗിച്ചു. ശ്രീനാരായണ ഗുരു മഠം സെക്രട്ടറി സ്വാമി സുരേശ്വരാനന്ദ സ്വാഗതവും ജനറൽ കൺവീനർ വിനോദ് ആറ്റിപ്പിൽ നന്ദിയും പറഞ്ഞു.

രാവിലെ ഗുരുപ്രസന്നയും സംഘവും നടത്തിയ ഗുരുദേവകൃതികളുടെ പാരായണത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് ശാന്തിഹവനവും ഗുരുപൂജയും നടന്നു.