dental
പയ്യന്നൂർ റോട്ടറി ക്ലബ്ബിന്റെയും ഐ.ഡി.എ. കോസ്റ്റൽ മലബാർ ബ്രാഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ കൃത്രിമ ദന്ത വിതരണം ഡോ. സന്തോഷ് ശ്രീധർ ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ: റോട്ടറിയുടെയും ഇന്ത്യൻ ദന്തൽ അസോസിയേഷൻ കോസ്റ്റൽ മലബാർ ബ്രാഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൻ അർഹരായ 25 പേർക്ക് സൗജന്യമായി കൃത്രിമ ദന്തങ്ങൾ വിതരണം ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് ഗവർണറും ഐ.ഡി.എ മുൻ ദേശീയ ഉപാദ്ധ്യക്ഷനുമായ ഡോ. സന്തോഷ് ശ്രീധർ ഉദ്ഘാടനം ചെയ്തു. റോട്ടറി പ്രസിഡന്റ് പി. സജിത് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ പി. ഷിജി വിശിഷ്ടാതിഥിയായിരുന്നു. ഐ.ഡി.എ കോസ്റ്റൽ മലബാർ ബ്രാഞ്ച് പ്രസിഡന്റ് ഡോ. കെ. രതീഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സി.കെ. രാജൻ, സെക്രട്ടറി ഡോ. സപ്ന ശ്രീകുമാർ, ഡോ. സി. ശ്രീകുമാർ, ഡോ. പ്രഭാത് സംസാരിച്ചു. പ്രോഗ്രാം ചെയർമാൻ ഡോ. വി.പി. ജയശേഖരൻ സ്വാഗതവും റോട്ടറി സെക്രട്ടറി ബാബു പള്ളയിൽ നന്ദിയും പറഞ്ഞു.