 
തലശ്ശേരി: ശ്രീജ്ഞാനോദയയോഗം ഡയറക്ടർമാരുടെ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനൽ മുഴുവൻ സീറ്റുകളിലും വൻ വിജയം നേടി. നിലവിലുള്ള ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ. കെ. സത്യൻ, അഡ്വ. അജിത് കുമാർ, കുമാരൻ വണ്ണത്താൻങ്കണ്ടിയിൽ, ഗോപി കണ്ട്യൻ, സി. ഗോപാലൻ, കെ.കെ. പ്രേമൻ, എം.വി രാജീവൻ, രവീന്ദ്രൻ കൊളങ്ങരക്കണ്ടി, രാഘവൻ പൊന്നമ്പത്ത്, ടി.പി ഷിജു എന്നിവർക്ക് പുറമെ പുതുതായി മത്സരിച്ച ടി.സി. ദിലീപും ജയിച്ചു. ഇവർക്കെല്ലാം 8,000 ലധികം വോട്ടുകൾ ലഭിച്ചപ്പോൾ മത്സരരംഗത്തുണ്ടായിരുന്ന ഭാനുജൻ കല്ലങ്കണ്ടി, കെ.ടി രത്നാകരൻ, പ്രേമൻ അതിരു കുന്നത്ത് എന്നിവർക്ക് 500ൽ താഴെ വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
തലശ്ശേരി ബി.ഇ.എം.പി.എച്ച്.എസ്.എസിൽ നടന്ന തിരഞ്ഞെടുപ്പിൽ അഡ്വ. കെ. രൂപേഷ് റിട്ടേണിംഗ് ഓഫീസറായിരുന്നു.