kisan

പയ്യാവൂർ: കിസാൻ സർവീസ് സൊസൈറ്റിയുടെ യൂണിറ്റ് ചെമ്പേരി കേന്ദ്രമായി ആരംഭിക്കാൻ ചെമ്പേരിയിൽ ചേർന്ന കർഷകരുടെയും വിവിധ സംഘടനാ പ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. ചെമ്പേരി ലയൺസ് ക്ലബ് ഹാളിൽ ചേർന്ന സമ്മേളനം കിസാൻ സർവീസ് സൊസൈറ്റി ദേശീയ ചെയർമാൻ ജോസ് തയ്യിൽ ഉദ്ഘാടനം ചെയ്തു. ഡെന്നിസ് കരിക്കാട്ടുകണ്ണിയിൽ അദ്ധ്യക്ഷത വഹിച്ചു. കിസാൻ സർവീസ് സൊസൈറ്റി ദേശീയ ട്രഷറർ ഡി.പി.ജോസ് മുഖ്യപ്രഭാഷണം നടത്തി. മാത്യു കളപ്പുര, പി.വി.തോമസ് പൂവേലിൽ, ജോഷി കുന്നത്ത് എന്നിവർ പ്രസംഗിച്ചു. കർഷക ക്ഷേമത്തിനായി പ്രവർത്തിക്കുന്ന വിവിധ വ്യക്തികളും സംഘടനകളും ചേർന്ന് അടുത്ത ഒരു വർഷത്തെ പ്രവർത്തന രൂപരേഖ തയാറാക്കി. കന്യാകുമാരിയിൽ നടക്കുന്ന മൂന്നാമത് ദേശീയ സമ്മേളനം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.