vushu

ചെറുവത്തൂർ: ചെറുവത്തൂരിൽ നടന്ന ജില്ലാ സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ ചെറുവത്തൂർ ഗ്രാൻഡ്മാസ്റ്റർ അക്കാഡമി 148 പോയിന്റ് നേടി ഓവറോൾ ചാമ്പ്യന്മാരായി. 94 പോയന്റ് നേടിയ എ.യു.പി.എസ്‌ ആലംതട്ട സ്കൂളാണ് റണ്ണേഴ്സ് അപ്പ്. വാർഡ് മെമ്പർ രാജേന്ദ്രൻ പയ്യടക്കാത്ത് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. എ.കെ.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സ്പോർട്സ് കൗൺസിൽ പ്രതിനിധി ടി.വി.കൃഷ്ണൻ ഒബ്സെർവർ ആയിരുന്നു. നീതു രാജ്, എം.ജി.അനന്ദു മോൻ. , കിരൺ എസ്‌ കുമാർ , പി.വി.അനിൽകുമാർ സംസാരിച്ചു.സംസ്ഥാന അമേച്വർ ബോക്സിംഗ് അസോസിയേഷൻ ടെക്നിക്കൽ ഒഫീഷ്യൽ എം.രാജൻ എണ്ണപ്പാറ ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ്‌ ടി.കുഞ്ഞിക്കണ്ണൻ, അലൻ പ്രകാശ്, കെ.മുഹമ്മദ്‌ ജസീർ സംസാരിച്ചു. നിവേദ് നാരായൺ സ്വാഗതവും ജില്ലാ സെക്രട്ടറി പി.വി.അനിൽകുമാർ നന്ദിയും പറഞ്ഞു.