
പാനൂർ : നാടക് തലശ്ശേരി മേഖലാ കമ്മിറ്റി പ്രതിനിധിസമ്മേളനം പാനൂർ വെസ്റ്റ് യു.പി.സ്‌കൂളിൽ കെ.പി.മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.നാടക് സംസ്ഥാന സെക്രട്ടറി ജെ.ശൈലജ മുഖ്യപ്രഭാഷണം നടത്തി. തലശേരി മേഖലാ പ്രസിഡന്റ് സുരേഷ് ചെണ്ടയാട് അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച സന്തോഷ് ഇല്ലോളിൽ, കലാമണ്ഡലം മഹേന്ദ്രൻ, നിഹാരിക എസ്.മോഹനൻ, ബൈജു കോട്ടായി, കെ.പി.ഗംഗാധരൻ, സവ്യസാചി, ഗണേഷ് വേലാണ്ടി, മോഹൻദാസ് പാറാൽ, ശാർങ്‌ഗധരൻ കൂത്തുപറമ്പ്, പ്രേമാനന്ദ് ചമ്പാട്, എന്നിവർക്ക് കെ.പി.മോഹനൻ എം.എൽ.എ ഉപഹാരം നൽകി. സംഘാടക സമിതി ചെയർമാൻ എൻ.ധനഞ്ജയൻ, രാജേന്ദ്രൻ തായാട്ട്, ജില്ലാ പ്രസിഡന്റ് ജില്ലാ പ്രസിഡന്റ് ടി.ടി.വേണുഗോപാൽ, സെക്രട്ടറി പ്രകാശ് ചെങ്ങൽ, പി.കെ.ഹരീന്ദ്രൻ, പ്രേമാനന്ദ് ചമ്പാട്, രവീന്ദ്രൻ കുന്നോത്ത്, ബാലകൃഷ്ണൻ കതിരൂർ തുടങ്ങിയവർ പ്രസംഗിച്ചു.