camp

തൃക്കരിപ്പൂർ : ആയുർവേദ ദിനാചരണത്തോടനുബന്ധിച്ച് തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന ആയുർവേദ മെഡിക്കൽ ക്യാമ്പിന് തുടക്കമായി. . കൊയോങ്കര ആയുർവേദ ആശുപത്രിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ ആയിറ്റി അദ്ധ്യക്ഷത വഹിച്ചു പഞ്ചായത്ത് മെമ്പർ സി ചന്ദ്രമതി ,പഞ്ചായത്ത് അംഗങ്ങളായ സത്താർ വടക്കുമ്പാട്, ഫായിസ് ബീരിച്ചേരി, എം.രജീഷ്ബാബു ,സീത ഗണേഷ്, ടി.അജിത സംസാരിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ എ.വി. സാജൻ സ്വാഗതം പറഞ്ഞു.ആദ്യക്യാമ്പിൽ നട്ടെല്ല് സംബന്ധമായ രോഗങ്ങൾ, പക്ഷാഘാതം, മറ്റു വാതരോഗങ്ങൾ തുടങ്ങിയവയ്ക്കുള്ള പരിശോധന നടന്നു. ഇന്ന് മാനസികാരോഗ്യ പ്രശ്നങ്ങൾക്കുള്ള മെഡിക്കൽ ക്യാമ്പും 7ന് ത്വക് രോഗങ്ങൾക്കും 8 ന് ജീവിതശൈലിജന്യ രോഗങ്ങൾക്കും 10ന് കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങൾക്കുള്ള മെഡിക്കൽ ക്യാമ്പും നടക്കും.ഫോൺ:9496137593 9495073724