kalolsavam

പയ്യന്നൂർ : പയ്യന്നൂരിൽ നവംബർ 19 മുതൽ 23 വരെ നടക്കുന്ന കണ്ണൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ ടി.ഐ.മധുസൂദനൻ എം.എൽ.എ പ്രകാശനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സി ജയ ,വി.വി.സജിത, ടി.വിശ്വനാഥൻ , വി.ബാലൻ, മീഡിയ കമ്മറ്റി ചെയർമാൻ എം. പ്രസാദ് , എ.ഇ.ഒ , ടി.വി.ജ്യോതിബാസു, പ്രധാനാദ്ധ്യാപിക കെ.ശ്രീലത സംസാരിച്ചു. ഡി.ഡി.ഇ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എ.എസ്.ബിജേഷ് സ്വാഗതവും മീഡിയ പബ്ലിസിറ്റി കൺവീനർ ടി.കെ. രാജേഷ് നന്ദിയും പറഞ്ഞു. പ്രമോദ് വെങ്ങരയാണ് ലോഗോ രൂപകല്ലന ചെയ്തത്.അഞ്ച് ദിവസങ്ങളിൽ നഗരത്തിലെ 17 വേദികളിലായി 15 ഉപജില്ലകളിൽ നിന്നുള്ള പതിനായിരത്തോളം മത്സരാർത്ഥികൾ കലോത്സവത്തിൽ പങ്കെടുക്കും.