
പഴയങ്ങാടി: മാടായി ഉപജില്ലാ കലോത്സവം മാടായി ഗവൺമെന്റ് വെക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഗാനരചയിതാവ് ഹരീഷ് മോഹൻ, പല്ലവി രതീഷ് എന്നിവർ വിശിഷ്ടാതിഥികളായി. മാടായി പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരൻ അദ്ധ്യക്ഷത വഹിച്ചു.കലോത്സവ ലോഗോ തയ്യാറാക്കിയ കെ.രാജഗോപാൽ,സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് പ്രഭാകരൻ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദൻ, പ്രൊഫസർ മുഹമ്മദ് അഹമ്മദ്, കെ.പത്മനാഭൻ, എം.പി.ഉണ്ണികൃഷ്ണൻ, വി.വിനോദ്, കെ.പി.മനോജ്, എം.വി.ശ്രീശൻ, കെ.ജയശങ്കർ, എം.ഹൈമ ,എ.പി.ബദറുദ്ധിൻ, കക്കോപ്രവൻ മോഹനൻ,എന്നിവർ സംസാരിച്ചു. ഡോ.പി ഷീജ സ്വാഗതവും യു.സജിത്ത് കുമാർ നന്ദിയും പറഞ്ഞു.