jaivam

കണ്ണൂർ: ജില്ലയിൽ ജൈവകൃഷിയിലേക്ക് കടന്നുവരുന്നവരുടെ എണ്ണത്തിൽ വൻവർദ്ധന. തെങ്ങ്, കവുങ്ങ, വാഴ, നെല്ല്, കൈപ്പാട് കൃഷി എന്നിവയിലേക്ക് കടന്നുവരുന്നവരിൽ യുവാക്കൾ ഏറെയാണെന്നതും ശ്രദ്ധേയമാണ്. ചിലവിന് ആനുപാതികമായി ഉത്പാദനക്ഷമത ഇല്ലാത്തത് ഇടക്കാലത്ത് ആളുകളിൽ ജൈവകൃഷിയോട് താൽപര്യം കുറിച്ചിരുന്നെങ്കിലും ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല.

കൃഷിവകുപ്പിന്റെ കണക്ക് പ്രകാരം 5719 കർഷകരാണ് ജില്ലയിൽ ജൈവകൃഷി മേഖലയിലുള്ളത്. ജില്ലയിൽ ആകെ 2006.72 ഹെക്ടർ സ്ഥലത്താണ് ഇപ്പോൾ ജൈവകൃഷി ചെയ്യുന്നത്. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ ആവിഷ്കരിച്ച പല പദ്ധതികളും ഫലം കാണുന്നുണ്ട്.വിഷരഹിത പച്ചക്കറികളുമായി ബന്ധപ്പെട്ട ബോധവത്ക്കരണവും ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിഷം നിറഞ്ഞ പച്ചക്കറികളോടുള്ള ഭയവുമാണ് കൂടുതൽ പേരെയും ജൈവകൃഷിയിലേക്ക് നയിക്കുന്നത്.

വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറികൾ സ്വന്തം സ്ഥലത്ത് തന്നെ കൃഷി ചെയ്യുന്നവരാണ് കൂടുതലും. വില കൂടുതലാണെങ്കിലും ജൈവ പച്ചക്കറികൾക്ക് ഡിമാന്റ് വളരെ കൂടുതലാണ്.

ജൈവ കാർഷികമിഷൻ

ജൈവകൃഷി പ്രോത്സാഹനത്തിന് ജൈവ കാർഷിക സംവിധാനം തന്നെ രൂപീകരിച്ചിട്ടുണ്ട്. സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക എന്ന ഉദ്ദശത്തോടെ രൂപീകരിച്ചിരിക്കുന്ന ഈ മിഷൻ ഘട്ടംഘട്ടമായി സാദ്ധ്യമായ പ്രദേശങ്ങളിലെല്ലാം ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.

ജൈവ കാർഷിക പ്രോത്സാഹനത്തിന്

സർക്കാർ വകയിരുത്തിയത് ₹6കോടി

ജൈവകൃഷി നടത്തിപ്പ്,ഏകോപനം

ജൈവ ഉല്‍പ്പന്നങ്ങളുടെ സംഭരണം, സംസ്‌കരണം, മൂല്യവർദ്ധനവ്, മെച്ചപ്പെട്ട വില,​ വിപണന സംവിധാനം, ജൈവ സർട്ടിഫിക്കേഷൻ

സംസ്ഥാനത്തും ജൈവതരംഗം

സംസ്ഥാനത്തും ജൈവകൃഷിയ്ക്ക് മുൻപില്ലാത്ത വിധത്തിൽ അഭിരുചി കൂടിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജൈവ കൃഷിയുള്ളത് ഇടുക്കി ജില്ലയിലാണ്. ജൈവ കൃഷിയിൽ സംസ്ഥാനത്ത് പ്രധാനമായും പച്ചക്കറി, വാഴ, കിഴങ്ങ് വർഗങ്ങൾ, കുരുമുളക്, സുഗന്ധ വ്യജ്ഞനങ്ങൾ, ചെറുധാന്യങ്ങൾ, എള്ള്, വെറ്റില, ജാതി, നെല്ല്, പയർ വർഗങ്ങൾ, കവുങ്ങ്, മഞ്ഞൾ, ജാതിക്ക, ഡ്രാഗൺ,ഫ്രൂട്ട്, ഇഞ്ചി, കാപ്പി, ഏലം എന്നിവയുടെ ഉത്പ്പാദനവും വർദ്ധിച്ചിട്ടുണ്ട്.

ജില്ല കർഷകർ

ഇടുക്കി 7034

കോഴിക്കോട് 24546

കോട്ടയം 7034

തിരുവന്തപുരം 1783

കൊല്ലം 1988

പത്തനംതിട്ട 1412

ആലപ്പുഴ 6847

എറണാകുളം 1922

തൃശൂർ 1880

പാലക്കാട് 1630

മലപ്പുറം 5318

വയനാട് 3561