flashmob

കാഞ്ഞങ്ങാട്: ബേക്കൽ ഉപജില്ലാ സ്‌കൂൾ കലോത്സവം ഇന്നു മുതൽ 9 വരെ തീയതികളിലായി രാവണീശ്വരം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ഇന്ന് ഓഫ് സ്റ്റേജ് മത്സരങ്ങളാണ്.നാളെ വൈകീട്ട് 5ന് സി എച്ച്.കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്യും.സംസ്‌കൃത കലോത്സവം മുക്കൂട് ജി.എൽ.പി സ്‌കൂളിലും അറബിക് കലോത്സവം ഹിമായത്തുൽ ഇസ്ലാം സ്‌കൂളിലും അരങ്ങേറും. വാർത്താ സമ്മേളനത്തിൽ വർക്കിംഗ് ചെയർമാൻ കെ സബീഷ് പി ടി എ പ്രസിഡന്റ് പി രാധാകൃഷ്ണൻ, ജനറൽ കൺവീനവർ പ്രിൻസിപ്പൽ കെ ജയചന്ദ്രൻ,എസ് എം സി ചെയർമാൻ എ വി പവിത്രൻ, ധന്യ അരവിന്ദൻ, എ പവിത്രൻ മാസ്റ്റർ, കെ ചന്ദ്രൻ, പി സതീശൻ മാസ്റ്റർ, മധു എന്നിവർ സംബന്ധിച്ചു.ഉപജില്ലയിലെ 64 സ്‌കൂളുകളിൽ നിന്നായി 5000 ഓളം കലാപ്രതിഭകൾ മാറ്റുരക്കും.