scst

തൃക്കരിപ്പൂർ: പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളെ മേൽ തട്ടും കീഴ്തട്ടും ആക്കി വിഭജിക്കുന്ന തരത്തിലുള്ള നടപടികൾ പുനഃപരിശോധിക്കണമെന്ന് എസ്.സി, എസ്.ടി എംപ്ലോയീസ് ആൻഡ് പെൻഷനേഴ്‌സ് വെൽഫയർ ഓർഗനൈസേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നടക്കാവ് ശ്രീരാഗം മിനി ഓഡിറ്റോറിയത്തിൽ ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് സി കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് ടി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ജയപ്രസാദ് കൊല്ലം, കാവ്യ കല്ലന്താട്ട്, വൈസ് പ്രസിഡന്റ് പി.കുഞ്ഞികൃഷ്ണൻ, ജില്ലാ സെക്രട്ടറി കെ.സുകുമാരൻ, ട്രഷറർ കെ.പ്രജിത്ത്, ചന്ദ്രൻ കൊട്ടറ, സി രതിക, എം.കെ.ശ്രീനിമോൻ എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും വിദ്യാർത്ഥികളെയും അനുമോദിച്ചു. സർവീസിൽ നിന്നു വിരമിച്ചവർക്ക് സംഘടന നേതൃത്വത്തിൽ വരവേൽപ്പ് നൽകി. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.