
മാഹി: തണൽ മാഹിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന വനിതാ സംഗമം പാനൂർ നഗരസഭാ മുൻ അദ്ധ്യക്ഷ കെ.വി.റംല ഉദ്ഘാടനം ചെയ്തു. പി.സി അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ടി.ഐ.നാസർ മുഖ്യഭാഷണം നടത്തി. ചൊക്ലി പഞ്ചായത്ത് മെമ്പർ ഷെറിൻ ചൊക്ലി, കെ.പി.നവാസ് , പി.കെ.വി.സാലിഹ് , ഇ.കെ.റഫീഖ്, എം.ശ്രീജയൻ എന്നിവർ സംസാരിച്ചു.വിവിധ കലാപരിപാടികൾ അരങ്ങേറി.വനിതാവിംഗ് ഭാരവാഹികളായി ഷെറിൻ ചൊക്ലി, (പ്രസിഡന്റ്).ആശാലത, അനിലാ രമേശൻ, വൈസ് (പ്രസിഡന്റ്),ഹസീന(ജനറൽ സെക്രട്ടറി),റുക്സാന, ആരിഫ കുന്നുമ്മൽ.(ജോയിന്റ് സെക്രട്ടറിമാർ),നളിനി ചാത്തു.(ട്രഷറർ),റസിയ ലത്തീഫ്,മീന ഇടവലത്ത്, ശോഭ (ഉപദേശക സമിതി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.വാർദ്ധക്യസംബന്ധമായ രോഗങ്ങളെ തുടർന്ന് വീട്ടിൽ കഴിയേണ്ടിവരുന്നവർക്കായാണ് സംഗമം സംഘടിപ്പിച്ചത്. പങ്കെടുത്തത്.