ngo

കണ്ണൂർ: എൻ.ജി.ഒ യൂണിയൻ സർക്കാർ ഓഫീസുകളിൽ നടപ്പിലാക്കുന്ന ഹരിതചട്ടപാലന പ്രവർത്തനങ്ങളുടെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം കണ്ണൂർ കളക്ടറേറ്റ് പരിസരത്ത് കണ്ണൂർ എ.ഡി.എം
സി പത്മചന്ദ്രക്കുറുപ്പ് നിർവഹിച്ചു. ഹരിത കേരള മിഷൻ ജില്ലാ കോഡിനേറ്റർ ഇ.കെ.സോമശേഖരൻ ഹരിതചട്ട സന്ദേശം നൽകി. ഓഫീസുകളിൽ പ്രദർശിപ്പിക്കാൻ യൂണിയൻ തയ്യാറാക്കിയ ഹരിത പെരുമാറ്റ ചട്ടങ്ങളുടെ പോസ്റ്റർ എ.ഡി.എം ജില്ലാ ട്രഷറി ഓഫീസർ കെ.പി.ഹൈമയ്ക്ക് നൽകി പ്രകാശനം ചെയ്തു. പരിപാടിയിൽ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.എം.സുഷമ, സംസ്ഥാന കമ്മിറ്റി അംഗം കെ.രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി.പി.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ.സുരേന്ദ്രൻ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി.വിനോദൻ നന്ദിയും പറഞ്ഞു.