kho-kho

തലശ്ശേരി: എം.ഇ.എസ് സ്‌കൂൾ സംസ്ഥാന തല ഗേൾസ് ഖോ ഖോ ടൂർണ്ണമെന്റ് തലശ്ശേരി എം.ഇ.എസ് ബാവ റസിഡൻഷ്യൽ സ്‌കൂളിൽ കേരള സ്റ്റേറ്റ് സ്‌പോർട്സ് കൗൺസിൽ മെമ്പറും മുൻ നാഷണൽ ഹൈജമ്പ് ഗോൾഡ് മെഡലിസ്റ്റുമായ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് ബോർഡ് ഡയറക്ടർ വി.എൻ ബാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി എം.ഇ.എസ് എഡ്യൂക്കേഷൻ ബോർഡ് സംസ്ഥാന സെക്രട്ടറി കെ.എം.ഡി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. എം.ഇ.എസ് കരിയാട് പ്രിൻസിപ്പാൾ ഭാഗ്യനാഥൻ വിശിഷ്ടാതിഥിയായി. എം.ഇ.എസിന് കീഴിലുള്ള തിരൂർ, പാവങ്ങാട്, ചാത്തമംഗലം, കരിയാട്, കൈതപ്പൊയിൽ, തിരുനാവായ, താനൂർ, തലശ്ശേരി എന്നീ എം.ഇ.എസ് സ്‌കൂളുകൾ മത്സരത്തിൽ പങ്കെടുത്തു. സ്‌കൂൾ പ്രിൻസിപ്പൽ നൂറി പി. റഫീക്ക് സ്വാഗതവും വൈസ് പ്രിൻസിപ്പൽ എം. മഞ്ജരി നന്ദിയും പറഞ്ഞു.