sammelanam

കാഞ്ഞങ്ങാട്: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പെൻഷൻ നിഷേധിക്കുന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് അപലപനീയമെന്ന് കേരള വാട്ടർ അതോറിറ്റി പെൻഷണേഴ്സ് കോൺഗ്രസ്സ് കാസർകോട് ജില്ലാസമ്മേളനം വിലയിരുത്തി.

മുൻ ഡി.സി സി ജനറൽ സെക്രട്ടറി അഡ്വ.ടി.കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.വി.അശോകൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി വി.അബ്ദുൾ ബഷീർ, വൈസ് പ്രസിഡന്റുമാരായ എം.മമ്മു, ബാബു മണിയങ്ങാനം എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ട്രഷറർ വി.വി.ഗോവിന്ദൻ, പ്രഭാകരൻ കരിച്ചേരി, പ്രശോഭ് കുമാർ, കെ.വി.ദാമോദരൻ, കെ.ഭാർഗവി, പി.മുഹമ്മദ് കുഞ്ഞി, ഉമേശൻ വേളൂർ, കെ.പി.ബാലകൃഷ്ണൻ, പ്രമോദ് കുമാർ, വിനോദ് അരമന എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം.പത്മനാഭൻ സ്വാഗതവും കെ.വി. ദാമോദരൻ നന്ദിയും പറഞ്ഞു.