sweekaranam

തൃക്കരിപ്പൂർ: കൊച്ചിയിൽ നടക്കുന്ന സംസ്ഥാന കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവച്ച കാസർകോട് ജില്ലാ ടീമിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷാ കേരളത്തിന്റെയും നേതൃത്വത്തിൽ ജില്ലാ അതിർത്തിയിൽ സ്വീകരണം നൽകി. പതിനാല് വയസിൽ താഴെയുള്ളവരുടെ വിഭാഗത്തിലെ ഫുട്ബോൾ ടീം ഫൈനൽ പോരാട്ടത്തിൽ കോഴിക്കോട് ജില്ലാ ടീമിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് തോൽപിച്ചത്. തൃക്കരിപ്പൂർ സെന്റ് പോൾസ് എ.യു.പി സ്കൂളിലെ കായികാദ്ധ്യാപകൻ എ.ജി.സി.ഹംലാദാണ് ഫുട്ബോൾ ടീമിനെ പരിശീലിപ്പിച്ചത്.കാലിക്കടവിൽ നടന്ന സ്വീകരണത്തിൽ ജില്ലാ പ്രോജക്ട് കോ-ഓർഡിറേറ്റർ വി.എസ്.ബിജുരാജ്, വിദ്യാകിരണം ജില്ലാ കോ-ഓർഡിനേറ്റർ എം.സുനിൽ കുമാർ, ചെറുവത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രമേശൻ പുന്നത്തിരിയൻ, ചിറ്റാരിക്കൽ ബി.പി.സി എ സുബ്രഹ്മണ്യൻ, കെ.രാജീവൻ, ടി.വി.ബാലൻ എന്നിവർ സംസാരിച്ചു.