clean-

ചെറുവത്തൂർ: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ചെറുവത്തൂർ ബസ് സ്റ്റാൻഡ് പരിസരവും ശുചീകരിച്ചു. സിനിമാ നടൻ ഉണ്ണിരാജ് ചെറുവത്തൂർ ശുചീകരണ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി വി. പ്രമീള അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.വി.രാഘവൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.പത്മിനി, സി വി.ഗിരീശൻ, കെ.രമണി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ടി.നാരായണൻ, ഹെൽത്ത് ഇൻസ്പക്ടർ പി.കെ.മധു, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ പി.വി.ദേവരാജൻ മാസ്റ്റർ, എച്ച്.ഐ.അഭിജിത്ത് എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി കെ.വി.വിനയരാജ് സ്വാഗതം പറഞ്ഞു.ജനപ്രതിനിധികൾ, വ്യാപാരികൾ, ഹരിത കർമ്മസേന, സന്നദ്ധ പ്രവർത്തകർ എന്നിവർ ശുചീകരണത്തിൽ പങ്കെടുത്തു.