
കണ്ണൂർ:സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാനസമ്മേളനം എട്ട്,ഒൻപത് തീയതികളിൽ കണ്ണൂരിൽ നടക്കും. എട്ടിന് ഉച്ചക്ക് രണ്ടിന് കണ്ണൂർ പയ്യാമ്പലം കാരിയോസ് ബർണ്ണശ്ശേരി ഹാളിൽ മാദ്ധ്യമ സെമിനാറും സെവൻസ് ഫുട്ബോൾ റഫറിമാരുടെ സംസ്ഥാന ജനറൽബോഡി യോഗവും നടക്കും. വിളംബര ജാഥ, പ്രദർശന ഫുട്ബോൾ മത്സരം ( പൊലീസ് ടർഫ് കോർട്ട് കണ്ണൂർ) എന്നിവയും നവംബർ എട്ടിന് സംഘടിപ്പിക്കും. ഒമ്പതിന് രാവിലെ ഒമ്പതിന് കണ്ണൂർ നായനാർ അക്കാഡമിയിൽ കേരള സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി സമ്മേളനം ഉദ്ഘാടനം ചെയ്യും. എസ്.എഫ്.എയിൽ രജിസ്‌റ്റർ ചെയ്‌ത 34 ടീമുകളിൽ നിന്നും റഫറി പ്രതിനിധികളുമായി 300 പേർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ കെ.എം. .ലെനിൻ, സൂപ്പർ അഷ്‌റഫ് ബാവ, സെക്രട്ടറി കെ.ടി.ഹംസ, എളയടത്ത് അഷ്റഫ്, എം.സുമേഷ് എന്നിവർ പങ്കെടുത്തു.