medial-camp

തലശ്ശേരി: ലയൺസ് ക്ലബ്ബ് ധർമ്മടം, ലിയോ ക്ലബ്ബ് എൻ.ടി.ടി.എഫ് തലശ്ശേരി, കണ്ണൂർ ചാലയിലെ ആസ്റ്റർ മിംസ് ആശുപത്രിയും തലശ്ശേരിയിലെ വിശ്വൽ ഐ.കെയറും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാമെഡിക്കൽ ക്യാമ്പ് നാളെ പാലയാട്ട് അസാപ്, എൻ.ടി.ടി.എഫ് ട്രെയിനിംഗ് സെന്ററിൽ നടക്കും.രാവിലെ ഒൻപതര മുതൽ ഉച്ച രണ്ടുവരെ നടക്കുന്ന ക്യാമ്പിൽ പരിശോധനക്ക് ശേഷം നിർദ്ദേശിക്കുന്ന തുടർചികിത്സക്ക് ആസ്റ്റർ മിംസിന്റെ പ്രിവിലേജ് കാർഡ് വഴി സൗകര്യമൊരുക്കും. സൗജന്യ ബി.പി, ജി.ആർ.ബി, പരിശോധന,​ പൾസ് ചെക്കപ്പ്,​ നേത്ര പരിശോധനയും ഡിസ്‌കൌണ്ട് നിരക്കിൽ കണ്ണട വിതരണം എന്നിവയും ക്യാമ്പിനോടനുബന്ധിച്ച് നടക്കുമെന്ന് ടി.എം.ദിലീപ് കുമാർ, ആസ്റ്റർ മിംസ് ഡപ്യൂട്ടി മാനേജർ കെ.ആർ.രാഗേഷ്, പി.ആർ. ഒ. മനു, പി.പി.സുധേഷ്,പി.ജെ.കുര്യൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.