
കാഞ്ഞങ്ങാട് :മുൻ മുഖ്യമന്ത്രിയും കെ.പി.സി സി പ്രസിഡന്റുമായിരുന്ന ആർ.ശങ്കറെ മണ്ഡലം കോൺഗ്രസ് (ഐ) കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. ഡോ.ഖാദർ മാങ്ങാട് ഉദ്ഘാടനം ചെയ്തു. ആർ.ശങ്കറിന്റെ ഭരണകാലഘട്ടം സ്വർണ്ണനൂലിഴ കൊണ്ട് എഴുതി വെച്ചിട്ടുള്ളതാണെന്ന് ആർ.ശങ്കർ എന്ന് ഖാദർ മാങ്ങാട് അനുസ്മരിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എം.കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ.പി.ബാലകൃഷ്ണൻ, കെ.പി.മോഹനൻ, എൻ. കെ.രത്നാകരൻ, ഷിബിൻ ഉപ്പിലിക്കൈ ,സിജോ അമ്പാട്ട്, രാജൻ തെക്കെക്കര, അജയൻ മാസ്റ്റർ, പി.വി.ചന്ദ്രശേഖരൻ, പി.വി.തമ്പാൻ, ശ്രീനിവാസൻ മടിയൻ, പ്രമോദ് കെ.റാം, അഡ്വ.ബിജു, കൃഷ്ണൻ, വിനോദ് ആവിക്കര ,യു.വി.എ റഹ്മാൻ, സുജിത്ത് പുതുക്കൈ ,ബാബു പാടിയിൽ എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അനിൽ വാഴുന്നോറടി സ്വാഗതവും സതീശൻ പറക്കാട്ടിൽ നന്ദിയും പറഞ്ഞു.