ezhilode

ഏഴിലോട് : സാമൂഹ്യദ്രോഹികൾ നശിപ്പിച്ച കുഞ്ഞിമംഗലം ഏഴിമല റോഡിന് ഇരുവശത്തെയും ഫലവൃക്ഷതൈകൾക്കും തണൽ മരങ്ങൾക്കും പകരം തൈകൾ നട്ടുപിടിപ്പിച്ചു. പ്രശസ്ത ശില്പിയും പരിസ്ഥിതി പ്രവർത്തകനുമായ സുരേന്ദ്രൻ കൂക്കാനവും കുഞ്ഞിമംഗലത്തിന്റെ പാരമ്പര്യ വൈദ്യൻ എം കുമാരൻ വൈദ്യരും മരങ്ങൾ നട്ട് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കണ്ണൂർ ജില്ലാ പരിസ്ഥിതി ഏകോപന സമിതി കൺവീനർ കെ.ഇ.കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. വി.വി.സുരേഷ്,പി.പി.രാജൻ,കെ.വി. സതീഷ് കുമാർ, കെ.വി.ദാമോദരൻ, മന്ദ്യത്ത് ഭരതൻ, ഭാസ്‌ക്കരൻ വെള്ളൂർ മോഹനൻ പിലാത്തറ, തുടങ്ങിയവർ സംസാരിച്ചു.
കെ.വി.ഉണ്ണികൃഷ്ണൻ കവിത അവതരിപ്പിച്ചു.ഉണ്ണിക്കൃഷ്ണൻ, സി കൃഷ്ണൻ,ടി.വി.വേണു ,ടി.വി.കുമാരൻ,സി.ശിവദാസൻ എന്നിവർ തൈകൾ നടുന്നതിന് നേതൃത്വം നൽകി.