
കണിച്ചാർ: കണിച്ചാർ ഡോ.പൽപ്പു മെമ്മോറിയൽ യു.പി സ്കൂളിൽ ഹരിതവിദ്യാലയ പ്രഖ്യാപനവും കലാകായിക ശാസ്ത്രമേളകളിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകൾക്കുള്ള അനുമോദനസദസും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് ഇ.സി ഷിജു അദ്ധ്യക്ഷതയിൽ കണിച്ചാർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോമസ് വടശ്ശേരി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോജൻ എടത്താഴെ ഹരിത വിദ്യാലയം പദ്ധതി വിശദീകരിച്ചു.കലാ-കായിക ശാസ്ത്രമേളകളിൽ ഉന്നത വിജയം കൈവരിച്ച പ്രതിഭകളെ എസ്.എൻ.ഡി.പി യോഗം കണിച്ചാർ ശാഖാ പ്രസിഡന്റ് ടി.ടി.ശ്രീനിവാസൻ അനുമോദിച്ചു. സീനിയർ അസിസ്റ്റന്റ് എൻ.വി.മായ, പി.ടി.എ വൈസ് പ്രസിഡന്റ് ഡോ.ദിവിന സി ദിവാകരൻ, ഹെൽത്ത് ക്ലബ് കൺവീനർ എം.എസ് ശ്രീഷ്മ എന്നിവർ പ്രസംഗിച്ചു.