
പയ്യന്നൂർ:ദൃശ്യ പയ്യന്നൂരിന്റെ നാല്പതാം വാർഷികാഘോഷ ത്തോടനുബന്ധിച്ച് നാലു ദിവസങ്ങളിലായി ഗവ.ബോയ്സ് ഹൈസ്‌കൂൾ സ്‌റ്റേഡിയത്തിൽ നടന്ന ദൃശ്യ കെ.പി.എ.സി നാടക രാവുകൾ സമാപിച്ചു.'ഒളിവിലെ ഓർമ്മകൾ, നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, മുടിയനായ പുത്രൻ, ഉമ്മാച്ചു ' എന്നീ നാല് നാടകങ്ങളാണ് അരങ്ങേറിയത്.സമാപന സമ്മേളനം നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു.ദൃശ്യ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എതിർ ദിശ എഡിറ്റർ പി.കെ.സുരേഷ് കുമാർ മുഖ്യാതിഥിയായിരുന്നു.മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള ജി.ഡി.മാസ്റ്റർ പുരസ്‌കാരം ലഭിച്ച വൈക്കത്ത് നാരായണൻ മാസ്റ്ററെ അനുമോദിച്ചു.ദൃശ്യ സെക്രട്ടറി കെ.ശിവകുമാർ, പ്രസിഡന്റ് അഡ്വ.
കെ.വി.ഗണേശൻ സംസാരിച്ചു. പ്രോഗ്രാം കൺവീനർ സി വി.രാജു സ്വാഗതവും ട്രഷറർ കെ.കമലാക്ഷൻ നന്ദിയും പറഞ്ഞു.