sahakaranam

മട്ടന്നൂർ: 71ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ കൂത്തുപറമ്പ് സർക്കിൾ തല ഉദ്ഘാടനം 16ന് മട്ടന്നൂർ കൈലാസ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് കെ.കെ.ശൈലജ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് സഹകരണ സെമിനാർ സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഡോ.എം.രാമനുണ്ണി വിഷയാവതരണം നടത്തും. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് കെ.പി.മോഹനൻ എം.എൽ.എ. സമ്മാനവിതരണം നടത്തും. ഒൻപതിന് മട്ടന്നൂരിൽ കമ്പവലി,കസേരകളി മത്സരങ്ങളും 10ന് മട്ടന്നൂർ ഗവ.യു.പി. സ്‌കൂളിൽ തിരുവാതിര,കൈകൊട്ടിക്കളി മത്സരങ്ങളും നടത്തും. 12ന് വൈകീട്ട് മട്ടന്നൂരിൽ വിളംബരജാഥയും 15ന് ബൈക്ക് റാലിയും സംഘടിപ്പിക്കും. പത്രസമ്മേളനത്തിൽ കൂത്തുപറമ്പ് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ സി.വി. ശശീന്ദ്രൻ, സി.പി. ബിന്ദു,കെ.നാരായണൻ, ബാബു ഈയ്യംബോഡ്,സി.ഷൈനിത്ത് കുമാർ, എൻ.സി.സുമോദ്,സിനി രാംദാസ്, ഷനിൽകുമാർ എന്നിവർ പങ്കെടുത്തു.