court

കാസർകോട് : അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട കേസിൽ ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരൻ, സെക്രട്ടറി ഭരതൻ എന്നിവരുടെ ജാമ്യം സ്വമേധയ റദ്ദാക്കിയ നടപടി ജില്ലാസെഷൻസ് കോടതി ശരിവച്ചു. പ്രതികൾക്കെതിരെ വാറന്റ് പുറപ്പെടുവിക്കാൻ ഹോസ്ദുർഗ് സി.ജെ.എം കോടതിക്ക് നിർദ്ദേശം നൽകി.

ഇന്നലെ ജില്ലാ സെഷൻസ് കോടതിയിൽ മണിക്കൂറുകൾ നീണ്ട വാദത്തിന് ശേഷമാണ് ജാമ്യം റദ്ദാക്കിയ നടപടി കോടതി ശരിവെച്ചത്. അന്വേഷണ സംഘം അറസ്റ്റ് ചെയ്ത പ്രതികൾക്ക് ഹൊസ്ദുർഗ് കോടതി നൽകിയ ജാമ്യമാണ് ജില്ലാ കോടതി റദ്ദാക്കിയിരുന്നത്. നവംബർ ആറിന് പ്രതികൾ നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് നോട്ടീസ് അയച്ചിരുന്നു. പ്രതികൾ ഹാജരായതിനെ തുടർന്ന് ഇന്നലെ വാദത്തിനായി മാറ്റുകയായിരുന്നു. പ്രതികൾ ഇരുവരും ഇന്നലെ വീണ്ടും കോടതിയിൽ ഹാജരായി. പ്രതികൾക്ക് വേണ്ടി അഡ്വ.ദിനേശ്, അഡ്വ.ഷുഹൈബ് എന്നിവർ ഹാജരായി. വെടി പൊട്ടിക്കാൻ നേതൃത്വം നൽകിയ പള്ളിക്കര രാജേഷും വിജയനും ഇപ്പോഴും ജയിലിൽ തന്നെയാണ്.