beegm-

കാസർകോട്: ദേശീയ ആയുഷ് മിഷൻ , ഭാരതീയ ചികിത്സാ വകുപ്പ്, കാസർകോട് നഗരസഭ, അണങ്കൂർ ഗവ.ആയുർവ്വേദ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ദേശീയ ആയുർവേദ വാരാഘോഷത്തിന്റെ ഭാഗമായി അനുശസ്ത്ര മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയർമാൻ ഖാലിദ് പച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു.ചീഫ് മെഡിക്കൽ ഓഫീസർ ഡോ.കെ.എസ്.സ്വപ്ന റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി ചെയർപേഴ്സൺമാരായ സഹീർ ആസിഫ്, ആർ. റീത്ത, നഗരസഭ കൗൺസിലർമാരായ പി. രമേശൻ , ലളിത, സിദ്ദീഖ് ചക്കര, അബ്ദുൽ റഹിമാൻ ചക്കര, സുമയ്യ മൊയ്തീൻ, സഫിയ മൊയ്തീൻ, ഉമ, വിമല ശ്രീധർ, ശാരദ തുടങ്ങിയവർ സംസാരിച്ചു. ഡോ.അഞ്ജു പി.രാമചന്ദ്രൻ, ഡോ.കെ.പ്രതിഭ എന്നിവർ ബോധവത്ക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. ഡോ.അഞ്ജു പി രാമചന്ദ്രൻ സ്വാഗതവും ഡോ.മഹേഷ് നന്ദിയും പറഞ്ഞു.