vollyball

അമ്പലത്തറ: അമ്പലത്തറയിൽ നടക്കുന്ന ഓൾ ഇന്ത്യ ഇൻവിറ്റേഷൻ വോളിബാൾ ടൂർണമെന്റിന്റെ സംഘാടക സമിതി ഓഫീസ് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.വി.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ അബ്ദുൾ മജീദ് അമ്പലത്തറ അദ്ധ്യക്ഷത വഹിച്ചു. പ്രവർത്തന ഫണ്ട് ഉദ്ഘാടനം അംസാർ ഗൂപ്പ് എം.ഡി നിസാർ മുക്കൂട്ടിൽ നിന്ന് കൺവീനർ സുനിൽ മീങ്ങോത്ത് ഏറ്റുവാങ്ങി. ലോഗോ പ്രകാശനം പാം യു.എ.ഇ കമ്മിറ്റി പ്രസിഡന്റ് സുരേന്ദ്രൻ അട്ടക്കുളം നിർവ്വഹിച്ചു. ലൈബ്രറി കൗൺസിൽ പഞ്ചായത്ത് സമിതി കൺവീനർ അബ്ദുൾ ലത്തീഫ് പെരിയ, വൈസ് ചെയർമാൻ കുഞ്ഞിരാമൻ അരിക്കര, പ്രസാദ് കാനത്തുങ്കാൽ, സുരേഷ് പത്തായപ്പുര, രാജേഷ് എന്നിവർ സംസാരിച്ചു.വർക്കിംഗ് ചെയർമാൻ മനോജ് അമ്പലത്തറ സ്വാഗതവും പാം പ്രസിഡന്റ് നിത്യാ മധു നന്ദിയും പറഞ്ഞു.