tdf

കണ്ണൂർ : എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകുമെന്ന മുഖ്യമന്ത്രിയുടെയും, വകുപ്പുമന്ത്രിയുടെയും ഉറപ്പ് നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ കെ.എസ്.ആർ.ടി.സി ജില്ലാ ഓഫീസിനു മുന്നിൽ ടി.ഡി.എഫ് സമരം നടത്തി.ശമ്പളം കൃത്യമായി നൽകുക,ഡി.എ കുടിശ്ശിക അനുവദിക്കുക,16 ഫിസിക്കൽ ഡ്യൂട്ടി നിബന്ധന പിൻവലിക്കുക, കെ.എസ്. ആർ.ടി.സിക്ക് പുതിയ ബസ്സുകൾ വാങ്ങി നൽകുക, പുതിയ നിയമനങ്ങൾ പി.എസ്. സി വഴി നടത്തുക,രാഷ്ട്രീയപരമായ പകപോക്കൽ നടപടികൾ അവസാനിപ്പിക്കുക, എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ഡി.സി സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. രജീഷ് പൂക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ട്രാൻസ്‌പോർട്ട് വർക്കേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന സെക്രട്ടറി എ.എൻ.രാജേഷ്, ഡ്രൈവേഴ്സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.പ്രതീഷ് കുമാർ, ജില്ലാ പ്രസിഡന്റ് ഷാജി കോമത്ത് , ജില്ലാ സെക്രട്ടറി ജയൻ കോത്തിരി, എം.ഹാഷിം, രാജു ചാത്തോത്ത്, ടി.കെ.പവിത്രൻ എന്നിവർ സംസാരിച്ചു.