j

പാണത്തൂർ:സി പി.എം പനത്തടി ഏരിയാ സമ്മേളനം ഇന്നും നാളെയുമായി പാണത്തൂരിൽ നടക്കും. പ്രതിനിധി സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക കായക്കുന്ന് സി നാരാരായണൻ രക്തസാക്ഷി സ്മാരക സ്തൂപത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു അബ്രഹാം പനത്തടി ഏരിയാകമ്മറ്റി അംഗം ടി.വി.ജയചന്ദ്രന് കൈമാറി ഉദ്ഘാടനം ചെയ്തു.ഏരിയാ കമ്മറ്റി അംഗങ്ങളായ ബാനം കൃഷ്ണൻ , യു.തമ്പാൻ, പി.ഗംഗാധരൻ, രജനി കൃഷ്ണൻ, കാലിച്ചാനടുക്കം ലോക്കൽ സെക്രട്ടറി എം.അനീഷ് കുമാർ , തായന്നൂർ ലോക്കൽ സെക്രട്ടറി ഇ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സംഘാടകസമിതി കൺവീനർ വി.സജിത്ത് സ്വാഗതം പറഞ്ഞു. ചെയർമാൻ മധു കോളിയാർ അദ്ധ്യക്ഷത വഹിച്ചു.കായക്കുന്ന് - ഇടത്തോട് - ഒടയംചാൽ റൂട്ടിൽ അത് ലറ്റുകളുടെയും റെഡ് വളണ്ടിയർമാരുടെയും ബൈക്ക് റാലിയുടെയും പൊതുജനങ്ങളുടെയും അകമ്പടിയോടെയുള്ള ജാഥ വൈകിട്ട് പാണത്തൂരിൽ സമാപിച്ചു.