
പഴയങ്ങാടി:എരിപുരം താലൂക്കാശുപത്രിക്ക് സമീപം തട്ടുകടയിലേക്ക് ടിപ്പർ ലോറി നിയന്ത്രണം വിട്ട് ഇടിച്ച് കയറി കടയുടമ എരിപുരം വണ്ണാത്തടം സ്വദേശി ടി പി ബാലകൃഷ്ണൻ (52)ന് പരിക്കേറ്റു. ഇദ്ദേഹത്തെ കണ്ണൂർപരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെ ആണ് അപകടം. സമീപത്ത് നിർത്തിയിട്ട ആംബുലൻസിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മലപ്പുറത്ത് നിന്ന് ചെങ്കല്ല് എടുക്കാൻ വരികയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.ഇടിയുടെ ആഘാതത്തിൽ തട്ടുകട പൂർണ്ണമായും തകർന്നു.വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ നിൽക്കുകയായിരുന്ന ബസ് ഷെൽട്ടറിന് സമീപത്തായിരുന്നു അപകടം. തലനാരിഴ വ്യത്യാസത്തിലാണ് വൻദുരന്തം തന്നെ ഒഴിവായത്. തട്ടുകടയിൽ ആളുകളില്ലാതിരുന്നതും അപകടത്തിന്റെ ആഘാതം കുറച്ചു.