cricket

 അഡ്വ.എ.എൻ.ഷംസീറിന് ലോകോത്തര ഫാസ്റ്റ് ബൗളർ ഒപ്പ് പതിപ്പിച്ച ബാളും ബാറ്റും സമ്മാനിച്ചു

തലശ്ശേരി:ആസ്‌ട്രേലിയൻ പേസ് ഇതിഹാസം ബ്രെറ്റ് ലീയുടെ കയ്യൊപ്പ് ചാർത്തിയ ബാളും ബാറ്റും ഇന്ത്യൻ ക്രിക്കറ്റിന്റെ ഈറ്റില്ലമായ തലശ്ശേരിക്ക് സമ്മാനിച്ചു. കോമൺവെൽത്ത് പാർലമെന്റ് സമ്മേളന പ്രതിനിധിയായി സിഡ്നിയിലെത്തിയ നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ നേരിൽ കണ്ടപ്പോഴാണ് ബ്രെറ്റ് ലീ തലശ്ശേരിക്ക് തന്റെ കൈയൊപ്പ് പതിച്ച പന്തും ബാറ്റും തലശ്ശേരിക്ക് സമ്മാനിച്ചത്. പ്രശസ്തമായ സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയവും സ്പീക്കർ സന്ദർശിച്ചിരുന്നു.
കേക്കിനും സർക്കസിനും പ്രശസ്തമായ തലശ്ശേരിയിലാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ തുടക്കമെന്ന കാര്യം ബ്രെറ്റ് ലീയുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ കേരളത്തിലെത്തിയതിന്റെ അനുഭവം ലോകോത്തര ക്രിക്കറ്രർ എടുത്തുപറഞ്ഞു. തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിന് ഭാവിയിൽ പവലിയൻ ഒരുക്കുമ്പോൾ താൻ സമ്മാനിച്ച ബാറ്റും ബോളും ഇരു രാജ്യങ്ങളുടെയും പരസ്പര സ്‌നേഹത്തിന്റെ അടയാളമായി സന്ദർശകർക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കണമെന്നും ബ്രെറ്റ് ലീ അറിയിച്ചതായി എ.എൻ.ഷംസീർ പറഞ്ഞു. സ്പീക്കറുടെ അഡീഷണൽ പ്രൈവററ് സെക്രട്ടറി അർജുൻ എസ്.കുമാറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പാക് പേസ് ഇതിഹാസം ഷോയബ് അക്തറിനൊപ്പം ലോകത്തിലെ മികച്ച ബാറ്റിംഗ് നിരയ്ക്ക് വെല്ലുവിളിയായി നിന്നിരുന്ന ബ്രെറ്റ് ലീ

2008ൽ ടെസ്റ്റിൽ നിന്നും 2012ൽ ഏകദിനത്തിൽ നിന്നും വിരമിച്ചു. ടെസ്റ്റിൽ 76 മത്സരങ്ങളിൽ നിന്ന് 310 വിക്കറ്റും 221 ഏകദിനങ്ങളിൽ നിന്ന് 380 വിക്കറ്റുകളും 25 ട്വന്റി 20 മത്സരങ്ങളിൽ നിന്ന് 28 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.