
പഴയങ്ങാടി:ഏഴോം ഗ്രാമപഞ്ചായത്ത് സ്ത്രീപദവി പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ അഡ്വ.കെ.കെ.രത്നകുമാരി റിപ്പോർട്ട് പ്രകാശനവും ഉദ്ഘാടനവും ചെയ്തു. മുഖ്യാതിഥി സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ.പി.കുഞ്ഞായിഷക്ക് റിപ്പോർട്ട് കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. ഏഴോം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എൻ.ഗീത, ചെയർപേഴ്സൺ പി.സുലോചന, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി.അനിൽകുമാർ, കെ.വി.രാജൻ, പി.കെ.വിശ്വനാഥൻ, കെ.കെ.ലീന, കെ.കെ.ദിലീന, എം.കെ.ലത ,വി.വി.ഉദയകുമാരി, ടി.ഹരിത എന്നിവർ സംസാരിച്ചു.
Must.