
ചെറുപുഴ:സി പി.എം പെരിങ്ങോം ഏരിയാ സമ്മേളനത്തിന് ചെറുപുഴ ലയൺസ് ക്ലബ്ബ് ഓഡിറ്റോറിയത്തിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ തുടങ്ങി. മുതിർന്ന അംഗം കെ.വി.ഗോവിന്ദൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു. കെ.ഡി അഗസ്റ്റിൻ രക്തസാക്ഷി പ്രമേയവും പി.പി.സിദിൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഉദ്ഘാടനചടങ്ങിൽ എം.പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. എം.പി.ദാമോദരൻ ,പി.വി.വത്സല, പി.സജികുമാർ, കെ.എഫ്.അലക്സാണ്ടർ എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.ഏരിയ സെക്രട്ടറി പി.ശശിധരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ടി.ഐ.മധുസൂദനൻ എം.എൽ.എ, കെ.വി.സുമേഷ്, സി സത്യപാലൻ, ജില്ലാകമ്മിറ്റി അംഗങ്ങളായ വി.നാരായണൻ,സി കൃഷ്ണൻ, പി.സന്തോഷ്, സാജൻ കെ.ജോസഫ് എന്നിവർ പങ്കെടുത്തു.കെ.പി.ഗോപാലൻ സ്വാഗതം പറഞ്ഞു.പൊതു സമ്മേളനം ഇന്ന് വൈകിട്ട് അഞ്ചിന് എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യും.