
കേളകം: സി പി.എം പേരാവൂർ ഏരിയ സമ്മേളനത്തോടനുബന്ധിച്ച് 17 ന് കേളകത്ത് നടക്കുന്ന മഹിളാ സംഗമത്തിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. കേളകം ഇ.കെ.നായനാർ സ്മാരക ഹാളിൽ നടന്ന രൂപീകരണ യോഗം സി പി.എം ജില്ലാ ക.മ്മിറ്റിയംഗം വി.ജി.പത്മനാഭൻ ഉദ്ഘാനം ചെയ്തു. ജിജി ജോയ് അദ്ധ്യക്ഷത വഹിച്ചു.സി ടി.അനീഷ്, തങ്കമ്മ സ്കറിയ, ടി.വിജയൻ, കെ.പി. ഷാജി, മൈഥിലി രമണൻ എന്നിവർ പ്രസംഗിച്ചു. 'മഹിളാരവം 'എന്ന പേരിൽ നടക്കുന്ന പരിപാടി ജനാധിപത്യ മഹിള അസോസിയേഷൻ കാസർകോട് ജില്ലാ പ്രസിഡന്റ് പി.പി.സുബൈദ പി.പി.ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ഭാരവാഹികൾ:സി.ടി.അനീഷ് (ചെയർമാൻ),മൈഥിലി രമണൻ (കൺവീനർ).