boxing

അഴീക്കോട്: എട്ടാമത് സംസ്ഥാന സീനിയർ പുരുഷ,വനിതാ ബോക്സിംഗ് മത്സരത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം അഴീക്കോട് ഹൈസ്‌കൂളിൽബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ ഉദ്ഘാടനം ചെയ്തു. കെ.വി.സുമേഷ് എം.എൽ.എ ചെയർമാനായുംജില്ലാ ബോക്സിംഗ് അസോസിയേഷൻ പ്രസിഡന്റ് എം.പ്രശാന്ത് ജനറൽ കൺവീനറുമായും കമ്മിറ്റി രൂപീകരിച്ചു. അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.അജീഷ് അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ നിസാർ വായിപ്പറമ്പ്, ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രുതി, ഡോ.എൻ.കെ.സൂരജ്, സംസ്ഥാന ഫെൻസിംഗ് അസോസിയേഷൻ പ്രസിഡന്റ് ഒ.കെ.വിനീഷ് തുടങ്ങിയവർ സംസാരിച്ചു.അഴീക്കോട് ഗ്രാമപഞ്ചായത്ത് മിനിസ്റ്റേഡിയത്തിൽ 23മുതൽ 25 വരെയാണ് സംസ്ഥാന ബോക്സിംഗ് മത്സരങ്ങൾ അരങ്ങേറുന്നത്. ജില്ലാ ബോക്സിംഗ് പ്രസിഡന്റ് എം. പ്രശാന്തൻ സ്വാഗതവും ജിഷിൻ നന്ദിയും പറഞ്ഞു.