
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മിനി സ്റ്റേഡിയത്തിൽ ഡിസംബർ 22 മുതൽ 26 വരെ നടക്കുന്ന ദേശീയ സബ് ജൂനിയർ സെപക് താക്രോ ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് പി.ഹബീബ് റഹ്മാൻ നിർവ്വഹിച്ചു. ഫണ്ട് ശേഖരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ നിർവഹിച്ചു. സ്വാഗത സംഘം വർക്കിംഗ് ചെയർമാൻ സി.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം എം.രജീഷ് ബാബു, സ്വാഗത സംഘം ജനറൽ കൺവീനർ ഡോ.വി.പി.പി.മുസ്തഫ, ഓർഗനൈസിംഗ് സെക്രട്ടറി കെ.വി.ബാബു, സെപക് താക്രോ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.പി.യു.മുഹമ്മദ്, സ്പോർട്സ് കൗൺസിൽ സംസ്ഥാന പ്രതിനിധി കെ.മധുസൂദനൻ, സെപക് താക്രോ പരിശീലകൻ എം.ടി.പി.ബഷീർ, അന്തർദേശീയ താരം തീർത്ഥരാമൻ, ദേശീയ താരം കെ.ശ്രേയ എന്നിവർ പ്രസംഗിച്ചു.