
കാസർകോട്: മുൻ രാഷ്ട്രപതി കെ. ആർ. നാരായണൻറെ പത്തൊമ്പതാം ചരമവാർഷികദിനം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു അനുസ്മരണ യോഗം കെ.പി.സി സി സെക്രട്ടറി കെ.നീലകണ്ഠൻ ഉദ്‌ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി കരുൺ താപ്പ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ നേതാക്കളായ പി.എ.അഷ്‌റഫലി ,എം.കുഞ്ഞമ്പു നമ്പ്യാർ,ധന്യ സുരേഷ്,എം,രാജീവൻ നമ്പ്യാർ,മിനി ചന്ദ്രൻ ,പി.രാമചന്ദ്രൻ,ബി.എ.ഇസ്മയിൽ ,എം.എ.അബ്ദുൽ റസാഖ് ചെർക്കള,ശ്യാമപ്രസാദ് മാന്യ,പി.പി.സുമിത്രൻ,എ ശാഹുൽ ഹമീദ്,ഖാദർ മാന്യ, വിജയകുമാർ, മെഹമൂദ് വട്ടേക്കാട്, ജമീല അഹമ്മദ്, മനാഫ് നുള്ളിപ്പാടി, സി ശ്യാമള ,സുകുമാരി ശ്രീധരൻ എന്നിവർ സംസാരിച്ചു.