miavakki

തൃക്കരിപ്പൂർ : തൃക്കരിപ്പൂർ പഞ്ചായത്ത് ഫോക് ലാൻഡുമായി സഹകരിച്ച് നട്ടുവളർത്തിയ നടക്കാവിലെ മിയാവാക്കി വനം നാലാം വർഷത്തിലേക്ക് കടന്നു. രണ്ട് സെന്റ് സ്ഥലത്താണ് 400 മരങ്ങൾ പരിപാലിച്ച് വരുന്നത്. മിയാവാക്കിയുടെ നാലാം വാർഷിക പരിപാടി കേരള സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ.വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു . തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവയു അദ്ധ്യക്ഷത വഹിച്ചു. എം.രജീഷ് ബാബു, ഇ.ശശിധരൻ, കെ.പി.കാർത്ത്യായനി, ഫായിസ് ബീരിച്ചേരി , എൻ.സുകുമാരൻ, ദേവരാ ജൻ, കണ്ടൽ രാജൻ പ്രസംഗിച്ചു. ഡോ.വി.ജയരാജൻ സ്വാഗതവും കൃഷ്ണപ്രസാദ് വൈദ്യർ നന്ദിയും പറഞ്ഞു തുടർന്ന് മോഹൻ ഉദിനൂർ രചിച്ച പരിസ്ഥിതി ഗാനാലാപനവും നടത്തി.