mla

കാസർകോട്:. കണ്ണൂർ സർവകലാശാല ബഹുഭാഷാ പഠനകേന്ദ്രവും കെ.ഡി.എം.എ കാസർകോടും സംയുക്തമായി നടത്തിയ ലോക ഉറുദു ദിനം സി എച്ച്.കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അസീം മണിമുണ്ട അദ്ധ്യക്ഷത വഹിച്ചു.ഡോ.എ.എം.ശ്രീധരൻ ആമുഖഭാഷണം നടത്തി. സിൻഡിക്കേറ്റംഗം ഡോ.എ.അശോകൻ മുഖ്യാതിഥിയായിരുന്നു. ഡോ.സി ബാലൻ മുഖ്യ പ്രഭാഷണം നടത്തി. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരൻ സർട്ടിഫിക്കറ്റുകൾ വിതരണം
ചെയ്തു. അബ്ദു നാസിർ ഷെയ്ഖ്, ഷെയ്ക് ഷബാൻ സാഹിബ്, മുന്ന പപ്പനംകോട്, ഡോ. ഹസ്സൻ ശിഹാബ് ഹുദവി, നാസിർ ചുള്ളിക്കര സാഹിബ്, ഷെറീഫ് സാഹിബ് കാസർകോട്, നിസാം മവ്വൽ സാഹിബ്, ഷുക്കൂർ മവ്വൽ സാഹിബ്, നൂർ മുഹമ്മദ് സാഹിബ്, നസ്നീൻവഹാബ്, മുഹമ്മദ് അസിഫ് ഹസ്റത്ത്, ഷെയ്ക് മുഹമ്മദ് സാഹിബ് എന്നിവർ സംസാരിച്ചു.