കാഞ്ഞങ്ങാട്: ഗുരുപുരം ശ്രീ മഹാവിഷ്‌ണു ക്ഷേത്രത്തിൽ ഫെബ്രുവരി 16 ന് നടക്കുന്ന ലക്ഷംദീപ സമർപ്പണത്തിന് സംഘാടക സമിതി രൂപീകരിച്ചു. ക്ഷേത്രം തന്ത്രി ഇരിവൽ ഐ.കെ. കൃഷ്ണദാസ് വാഴുന്നോർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് അയ്യങ്കാവ് കുഞ്ഞിരാമൻ അദ്ധ്യക്ഷനായി. പുല്ലൂർ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ അരവിന്ദാക്ഷൻ, കെ. വേണുഗോപാലൻ നമ്പ്യാർ, എ. മാധവൻ നായർ, സെക്രട്ടറി ബാലകൃഷ്ണൻ നായർ ലാലൂർ, കോ ഓഡിനേറ്റർ ഭാസി അട്ടേങ്ങാനം, കാവുങ്കാൽ നാരായണൻ എന്നിവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി കെ.കെ. റാം സ്വാഗതവും രാജീവൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ആർക്കിടെക്ട് കെ. ദാമോദരൻ (ചെയർമാൻ), തമ്പാൻ നായർ കമ്പിക്കാനം, കുഞ്ഞിരാമൻ അയ്യങ്കാവ് (വർക്കിംഗ് ചെയർമാന്മാർ), ബാലൻ പരപ്പ (ജനറൽ കൺവീനർ), പി.വി കുഞ്ഞിക്കണ്ണൻ കോട്ടപ്പാറ (ട്രഷറർ).