aepw
എ.ഇ.പി.ഡബ്ല്യു.ഒ ജില്ല സമ്മേളനം സംസ്ഥാന സെക്രട്ടറി ശശി താപ്രോൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: എ.ഇ.പി.ഡബ്ല്യു.ഒ ജില്ല സമ്മേളനം ബ്ലോക്ക് ഓഫീസ് ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടറി ശശി താപ്രോൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ്‌ ശിവാനന്ദൻ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ്‌ രാജേഷ് ഓൾനിടിയൻ മുഖ്യപ്രഭാഷണം നടത്തി. ചെറുവത്തൂർ എ.ഇ.ഒ രമേശൻ പുന്നത്തിരിയൻ മുഖ്യാതിഥിതിയായി. കൊച്ചുരാമൻ, മുരളി,രതീശൻ, കൃഷ്ണൻ, പി. സീതാരാമൻ, ചന്ദ്രകുമാർ, ലതീഷ്, വിഷുകുമാർ, ഗോവിന്ദൻ, രവീന്ദ്രൻ, അഭിജിത്, അനുരാജ്, അരുൺ, ശശികുമാർ എന്നിവർ സംസാരിച്ചു. ശാന്ത, വൈഷ്മ്യ എന്നിവർ പ്രമേയാവതരണം നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു കുട്ടികളെ അനുമോദിക്കുകയും സേവനത്തിൽ നിന്നും വിരമിച്ചവരെ ആദരിക്കുകയും ചെയ്തു. പ്രശാന്ത് കുമാർ കൊയിലേരി കണക്കവതരിപ്പിച്ചു. ടി. ശോഭ സ്വാഗതം പറഞ്ഞു. പട്ടികവിഭാഗക്കാരുടെ ക്ഷേമപദ്ധതികൾ അട്ടിമറിക്കുന്നവർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി നടപടിയെടുക്കണമെന്ന പ്രമേയം സമ്മേളനം അംഗീകരിച്ചു.