കാഞ്ഞങ്ങാട്: രാവണീശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നാലു ദിവസമായി നടന്നുവന്ന ബേക്കൽ ഉപജില്ലാ സ്കൂൾ കലോത്സവ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത് മത്സരവിജയികൾക്കുള്ള സമ്മാനവും നൽകി. കെ. സബീഷ് അദ്ധ്യക്ഷനായി. ലോഗോ തയ്യാറാക്കിയ ഉണ്ണി രാജിനുള്ള ഉപഹാരം അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭയും അടുക്കള സജീവമാക്കിയവർക്കുള്ള ഉപഹാരം പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. കുമാരനും സ്വാഗതഗാനം ചിട്ടപ്പെടുത്തിയ പ്രീത ഗോപാലകൃഷ്ണനുള്ള സമ്മാനം അജാനൂർ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ഷീബ ഉമ്മറും നൽകി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ലക്ഷ്മി തമ്പാൻ, എ.ഇ.ഒ കെ. അരവിന്ദ, വിഷ്ണു നമ്പൂതിരി, സജിത് കുമാർ, പി. ബിന്ദു, എ.വി പവിത്രൻ, ധന്യ അരവിന്ദ് സംസാരിച്ചു. കെ. ജയചന്ദ്രൻ സ്വാഗതവും പി. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.