നീലേശ്വരം: ഒന്നര പതിറ്റാണ്ടിന് ശേഷം നടക്കുന്ന നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി നടന്ന ഉത്തരകേരള ക്വിസ് മത്സരം പടന്നക്കാട് കാർഷിക കോളേജ് പ്രൊഫസർ ഡോ. മിനി ഉദ്ഘാടനം ചെയ്തു. വിവിധ വിഭാഗങ്ങളിലായി സംഘടിപ്പിച്ച മത്സരത്തിൽ നൂറിലധികം പേർ പങ്കെടുത്തു. പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ സജീവൻ വെങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കെ. രഘു, കാസർകോട് ജില്ല ക്വിസ് അസോസിയേഷൻ പ്രസിഡന്റ് തമ്പാൻ, സെന്റ് ആൻസ് എ.യു.പി സ്കൂൾ പി.ടി.എ പ്രസിഡന്റ് വി.വി രമേശൻ, മുൻ എ.ഇ.ഒ കെ.ടി ഗണേശൻ, സി.എച്ച് മനോജ് എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കമ്മിറ്റി ജോയിന്റ് കൺവീനർ പി.എസ് അനിൽകുമാർ സ്വാഗതവും എം. ഗോപിനാഥൻ നന്ദിയും പറഞ്ഞു. എൽ.പി, യു.പി, പൊതുവിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്.