തലശ്ശേരി: തലശ്ശേരി സൗത്ത് ഉപജില്ലാ വിദ്യാരംഗം സർഗ്ഗോത്സവം ജി.വി.എച്ച്.എച്ച്.എസ് കൊടുവള്ളിയിൽ ഡയറ്റ് ലക്ചറർ അനുപമ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ.പി സുജാത അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ജ്യോതിഷ്‌കുമാർ, പി.ടി.എ പ്രസിഡന്റ് ഫിൽഷാദ്, ബി.പി.സി ടി.വി സഖീഷ് പ്രിൻസിപ്പാൾ നിഷീദ്, ടി.എച്ച്.എം ഫോറം സെക്രട്ടറി രാജേഷ്, സിദ്ദീഖ് സംസാരിച്ചു. എച്ച്.എം കെ.വി ദേവദാസ് സ്വാഗതവും ഉപജില്ലാ വിദ്യാരംഗം കോ ഓഡിനേറ്റർ സി.പി ഷാജി നന്ദിയും പറഞ്ഞു. കഥ, കവിത, ചിത്രം, നാടൻപാട്ട്, അഭിനയം, കാവ്യാലാപനം, പുസ്തകാസ്വാദനം തുടങ്ങിയ ഏഴ് മേഖലകളിലായി നടന്ന ശില്പശാലയ്ക്ക് മധു കടത്തനാട്, രാധാകൃഷ്ണൻ എടച്ചേരി, പ്രശാന്ത് ചെണ്ടയാട്, മോഹന സുബ്രഹ്മണി, രാജാറാം തൈപ്പള്ളി, സാജു പി. ചൊക്ലി, അഖിൽ ചിത്രൻ തുടങ്ങിയവർ നേതൃത്വം നൽകി.