പാനൂർ: പി.ആർ.എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എൻ.എസ്.എസ് വളണ്ടിയർമാർക്ക് രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി. ഹയർ സെക്കൻഡറി സ്‌കൂൾ സുവോളജി അദ്ധ്യാപിക ഡോ. ടി.എം രൂപ ക്ലാസ് എടുത്തു. കാൽ നൂറ്റാണ്ടിലേറെയായി രക്തദാന രംഗത്തെ സജീവ പ്രവർത്തകനും രക്തദാതാവും ബ്ലഡ് ഡോണേഴ്സ് കേരള വടകര താലൂക്ക് രക്ഷാധികാരിയുമായ വത്സരാജ് മണലാട്ട് രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കുന്നതിനാവശ്യമായ കേശദാനത്തെ പറ്റിയും വിദ്യാർത്ഥികളോട് വിശദീകരിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ എം. ശ്രീജ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ.ടി മിനി അദ്ധ്യക്ഷത വഹിച്ചു. കെ. സിഷ, വളണ്ടിയർ ലീഡർമാരായ നിയുക്ത, സ്മൃതിൽ എന്നിവർ പ്രസംഗിച്ചു.