പേരാവൂർ: പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ആറാമത് പേരാവൂർ മാരത്തൺ (10.5) ഡിസംബർ 21 രാവിലെ ആറുമണിക്ക് ജിമ്മിജോർജ് സ്റ്റേഡിയത്തിൽ നിന്നാരംഭിക്കും. മാരത്തണിന്റെ സംഘാടക സമിതി രൂപവത്കരണ യോഗം തൊണ്ടിയിൽ ഉദയ ഓഡിറ്റോറിയത്തിൽ ആർച്ച് പ്രീസ്റ്റ് ഫാദർ.മാത്യു തെക്കേ മുറിയിൽ ഉദ്ഘാടനം ചെയ്തു. പി.എസ്.എഫ് പ്രസിഡന്റ് സ്റ്റാൻലിജോർജ് അദ്ധ്യക്ഷനായി.

ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, പഞ്ചായത്തംഗം കെ.വി.ബാബു, പി.എസ്.എഫ് ജനറൽ സെക്രട്ടറി എം.സി.കുട്ടിച്ചൻ, ട്രഷറർ പ്രദീപൻ പുത്തലത്ത്, കെ.കെ.രാമചന്ദ്രൻ, കെ.ശശീന്ദ്രൻ, കെ.വിനോദ്കുമാർ, ഒ.മാത്യു, ജോണി തോമസ് വടക്കേക്കര, അനൂപ് നാരായണൻ, അബ്രഹാം തോമസ് എന്നിവർ സംസാരിച്ചു. www.peravoormarathon.com ൽ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാം.