കണ്ണൂർ: വെൽഫെയർ പാർട്ടി കണ്ണൂർ കോർപ്പറേഷൻ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം ടി.കെ. മാധവൻ ഉദ്ഘാടനം ചെയ്തു.
കോർപ്പറേഷൻ കമ്മിറ്റി പ്രസിഡന്റ് സി. മുഹമ്മദ് ഇംതിയാസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബി. ഖാലിദ് സ്വാഗതം പറഞ്ഞു. സെക്രട്ടറി സി.പി മുസ്തഫ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ കെ. അബ്ദുൽ അസീസ് കണക്ക് അവതരിപ്പിച്ചു. സംസ്ഥാന ജനറൽ കൗൺസിൽ അംഗം ശുഹൈബ് അഴിയൂർ, ജില്ലാ ജനറൽ സെക്രട്ടറി ഫൈസൽ മാടായി, ജില്ലാ സെക്രട്ടറി ടി.പി ജാബിദ, ത്രേസ്യാമ്മ മാളിയേക്കൽ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി.പി മുസ്തഫ -പ്രസിഡന്റ്, ബി. ഖാലിദ് -സെക്രട്ടറി,
സി.എച്ച് കൗല ബീവി -വൈസ് പ്രസിഡന്റ്, അബ്ദുൽ ഖല്ലാക്ക് -ജോയിന്റ് സെക്രട്ടറി, അബ്ദുൾ അസീസ് -ട്രഷറർ. 12 കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.